വിസ്മയങ്ങളുടെ ദിവ്യരഹസ്യങ്ങൾ

ജിന്‍സി സന്തോഷ്‌

മനുഷ്യബുദ്ധിക്ക് വിസ്മയമാണ് വിശുദ്ധ കുർബാന. ഇന്ദ്രിയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത മഹാവിസ്മയം. തിരുസഭ വിശുദ്ധ കുർബാനയിൽ ‘ദിവ്യരഹസ്യങ്ങൾ’ എന്ന് ആവർത്തിച്ച് ഓർമ്മപ്പെടുത്തുന്നുവെങ്കിലും, ബുദ്ധിക്ക് അഗ്രാഹ്യമെങ്കിലും വിശ്വാസത്തോടെ പങ്കുചേരുന്ന ഓരോ ബലിയിലും സ്വർഗീയരഹസ്യങ്ങളുടെ ചുരുളുകൾ നിവർത്തപ്പെടും. നിത്യതയിലേ അത് പൂർണ്ണമാവുകയുള്ളൂ.

നിത്യപുരോഹിതനായ ഈശോ അർപ്പിച്ച ഏകബലിയിലാണ് നാം അനുദിനം പങ്കുചേരുന്നത്. നാം അനുദിനം ബലിയർപ്പിക്കുകയല്ല; ഏകബലിയിൽ പങ്കുചേരുകയാണ് ചെയ്യുന്നത് എന്ന തിരിച്ചറിവ് ബലിയിലെ ആവർത്തനവിരസത ഒഴിവാക്കും. പരിശുദ്ധ കുർബാനയെ ആദരിക്കുന്നവൻ സൂര്യനെപ്പോലെ സ്വർഗത്തിൽ തിളങ്ങിനിൽക്കും. കാരണം തന്റെ ദിവ്യപുത്രനെ ബഹുമാനപൂർവ്വം കരുതുന്ന മനുഷ്യരുടെമേൽ കർത്താവിന്റെ മഹത്വം പ്രതിഫലിക്കപ്പെടും. “എന്നെ ആദരിക്കുന്നവരെ ഞാനും ആദരിക്കും” (1 സാമു. 2:30).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.