മുറിവിലൂടെ കൃപകൾ

ജിന്‍സി സന്തോഷ്‌

ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങളിൽ ചിലർ സ്വീകരിക്കുന്ന ആത്മീയനിലപാടുകൾ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ദൈവകരുണയ്ക്ക് പലപ്പോഴും അത്രയൊന്നും മനോഹരമല്ലാത്ത പുറംചട്ടകൾ കൊണ്ട് ദൈവം ആവരണമിടാറുണ്ട്. ജീവിതവഴിത്താരയിൽ എവിടെയോ ഈ സത്യം വെളിപ്പെട്ടതിനാലാവാം നീറുന്ന സഹനങ്ങളുടെ പെരുമഴക്കാലത്തും തിരുവെഴുത്തുകളിൽ ജോബ് ഇങ്ങനെ പറയുന്നത്: “എനിക്ക് ന്യായം  നടത്തിത്തരുന്നവൻ ജീവിക്കുന്നെന്നും അവസാനം അവിടുന്ന് എനിക്കു വേണ്ടി നിലകൊള്ളുമെന്നും ഞാൻ അറിയുന്നു. എന്റെ ചർമ്മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തിൽ നിന്ന് ഞാൻ ദൈവത്തെ കാണും” (ജോബ് 19:25-26).

വിശ്വാസത്തിന്റെ വല്ലാത്തൊരു ബലമുണ്ട് ആ വാക്കുകൾക്ക്. സഹനങ്ങൾക്കു നടുവിൽ നിന്ന് ദൈവത്തെ നോക്കി ദൈവമേ, എനിക്ക് ഇത്രയുമധികം സഹനങ്ങൾ ഉണ്ട് എന്നു പറയുന്നതല്ല, മറിച്ച് ആ സഹനങ്ങളെ നോക്കി സഹനങ്ങളേ, നിങ്ങൾക്കെന്നെ തളർത്താനാവില്ല. ഇതിനെല്ലാം ഉത്തരമുള്ള ഒരു ദൈവം എനിക്ക് കാവലുണ്ട് എന്നു പറയുന്നതാണ് വിശ്വാസം.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.