ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബറില്‍ സൈപ്രസ് സന്ദര്‍ശിച്ചേക്കും

ഫ്രാന്‍സിസ് മാര്‍പാപ്പ ഡിസംബറില്‍ സൈപ്രസ് സന്ദര്‍ശിച്ചേക്കും എന്ന് സൂചന. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് നിക്കോസ് അനാസ്റ്റാസിയാഡെയുമായും പാപ്പാ കൂടിക്കാഴ്ച നടത്തും.

വി. പൗലോസ് തന്റെ സുവിശേഷപ്രഘോഷണ ദൗത്യവുമായി നടത്തിയ യാത്രകളുടെ ആരംഭത്തില്‍ എത്തിയ സ്ഥലമാണ് സൈപ്രസ് എന്ന് രേഖകളുണ്ട്. ആ സമയത്തെ റോമന്‍ ഗവര്‍ണറെ ഉള്‍പ്പെടെ അദ്ദേഹം ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുകയുമുണ്ടായി.

ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ രാജ്യമായ സൈപ്രസ് സന്ദര്‍ശനം നടന്നാല്‍ ഇവിടം സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പാപ്പായാകും ഫ്രാന്‍സിസ് പാപ്പാ. 2010 -ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പാ ഇവിടം സന്ദര്‍ശിച്ചിരുന്നു. സൈപ്രസ് പ്രസിഡന്റ് 2019 -ല്‍ ഫ്രാന്‍സിസ് പാപ്പായുമായി വത്തിക്കാനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മെഡിറ്ററേനിയന്‍ ഐലന്റ് സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പാ വ്യക്തമാക്കിയിരുന്നു. 1,000 കത്തോലിക്കരുള്‍പ്പെടെ 8,75,000 ആളുകളാണ് ഇവിടെയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.