ഫ്രാന്‍സിസ് പാപ്പായ്ക്ക് ജേഴ്‌സിയും സൈക്കിളും സമ്മാനിച്ച് കൊളംബിയന്‍ സൈക്കിളിസ്റ്റ് ഈഗന്‍ ബെര്‍ണല്‍

കൊളംബിയന്‍ സൈക്കിളിസ്റ്റ് ഈഗന്‍ ബെര്‍ണല്‍ തന്റെ ജേഴ്‌സിയും സൈക്കിളും ഫ്രാന്‍സിസ് പാപ്പായ്ക്ക് സമ്മാനിച്ചു. ബുധനാഴ്ചയിലെ പൊതുദര്‍ശന വേളയിലെ കണ്ടുമുട്ടലിലാണ് അദ്ദേഹം പാപ്പായ്ക്ക് സമ്മാനങ്ങള്‍ കൈമാറിയത്.

ഗിറോ ദ ഇറ്റാലിയ റെയ്‌സ് 2021-ലെ വിജയിയാണ് ഈഗന്‍. നൂറ്റാണ്ടില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി നേടിയ അവാര്‍ഡ് എന്ന പേരില്‍ ഈ വിജയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഈഗന് വെറും 24 വയസ് മാത്രമാണ് പ്രായം. പിങ്ക് നിറത്തിലുള്ള ജഴ്‌സിയും പേപ്പല്‍ കളര്‍ കൊണ്ട് പെയിന്റ് ചെയ്ത സൈക്കിളുമാണ് കൈമാറിയത്. അത്‌ലറ്റിനും സുഹൃത്തിനുമൊപ്പം ഏതാനും നിമിഷങ്ങള്‍ പാപ്പാ ചെലവഴിച്ചു. തന്നെ സംബന്ധിച്ച് മനോഹരമായ നിമിഷങ്ങളായിരുന്നു ഇതെന്ന് ഈഗന്‍ അനുസ്മരിച്ചു.

2018-ല്‍ സ്ലോവേനിയന്‍ സൈക്കിളിസ്റ്റ് പീറ്റര്‍ സാഗനും തന്റെ സൈക്കിളും ജേഴ്‌സിയും ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചിരുന്നു. സെലിബ്രിറ്റികളുടെ അടയാളങ്ങളുള്ള ഇത്തരം സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുകയും വിറ്റു കിട്ടുന്ന തുക കാരുണ്യപ്രവര്‍ത്തികള്‍ക്കായി വിനിയോഗിക്കുകയുമാണ് പതിവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.