നായ്ക്കംപറമ്പിലച്ചനെതിരെയുള്ള സൈബർ ആക്രമണം: ദുഃഖം പ്രകടിപ്പിച്ച് വിൻസെൻഷ്യൻ സഭ

സാമൂഹിക മാധ്യമങ്ങളിൽ ഫാ. മാത്യു നായ്ക്കംപറമ്പിലിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖം പ്രകടിപ്പിച്ച് വിൻസെൻഷ്യൻ സഭ. വിൻസെൻഷ്യൻ സഭ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ഇത്തരം വേദനാജനകമായ സംഭവങ്ങൾ നടക്കുന്നതിൽ ദുഃഖം രേഖപ്പെടുത്തിയ സഭാസമൂഹം നവസുവിശേഷവൽക്കരണത്തിൽ നായ്ക്കംപറമ്പിലച്ചന്റെ സേവനം അതുല്യമാണെന്നും ചൂണ്ടിക്കാട്ടി.

അഭയയുടെ നിർഭാഗ്യകരമായ മരണത്തെയും ജീവിതത്തേയും സംബന്ധിച്ച് അവധാനത കുറവോടെ പ്രാർത്ഥനാ ശുശ്രൂഷക്കിടയിൽ നടത്തിയ പരാമർശത്തെക്കുറിച്ച് സഭാധികാരികൾ അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ വയോധികനായ ഫാ. മാത്യു നിരുപാധികം പൊതുസമൂഹത്തോട് മാപ്പു പറഞ്ഞെങ്കിലും കഴിഞ്ഞ നാലു പതിറ്റാണ്ടുകളിലേറെയായി ആഗോളസഭയിലെ നവസുവിശേഷവൽക്കരണ രംഗത്ത് അദ്ദേഹം നൽകിയ അതുല്യമായ സേവനങ്ങളേയും വിശ്വസ്തമായ സമർപ്പണത്തേയും ഈ അവസരം മുതലെടുത്ത് തള്ളിപ്പറയുകയും പുച്ഛിക്കുകയും ചെയ്യുന്നവർക്ക് നിഗൂഢമായ ലക്ഷ്യങ്ങളുണ്ടെന്നു സംശയിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.

സുവിശേഷവൽക്കരണ ആത്മീയ നവീകരണ രംഗത്ത് അദ്ദേഹം കാലങ്ങളായി നൽകിയ നേതൃശുശ്രൂഷയെ നന്ദിയോടെ സ്മരിക്കുകയും തുടർന്നും നിങ്ങളുടെ സഹകരണമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.