അബോർഷൻ ക്ലിനിക്കുകൾ എല്ലാം പൂട്ടിയിട്ട് 28 വര്‍ഷം: ജീവന്റെ സംസ്കാരം ചറ്റനൂഗ നഗരം

ടെന്നസിയിലെ ഒരു നഗരമാണ് ചറ്റനൂഗ. ഇവിടെ വർഷങ്ങളായി ഒരു അബോർഷൻ ക്ലിനിക്ക് പോലും പ്രവർത്തിക്കുന്നില്ല. എല്ലാ അബോർഷൻ ക്ലിനിക്കുകളും അടച്ചിട്ട് ഇപ്പോൾ 28 വർഷം പൂർത്തിയായി.

1993 മെയ് 17-നാണ് ചറ്റനൂഗയിലെ അവസാനത്തെ അബോർഷൻ ക്ലിനിക്കും അടച്ചത്. പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് അന്നു മുതൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു പ്രൊ ലൈഫ് സംഘാടകർ. ഈ പ്രദേശത്തിന്റെ മേൽനോട്ടത്തിനായി കമ്മ്യൂണിറ്റി സംഘാടകരെയും അധ്യാപകരെയും നിയമിച്ചിട്ടുണ്ടെന്ന് പ്രൊ ലൈഫ് സംഘടനയുടെ പ്രസിഡന്റ് കാൻഡി ക്ലെപ്പർ പറഞ്ഞു. ദൈവാലയങ്ങളിലും സ്കൂളുകളിലും പൊതുജനമദ്ധ്യത്തിലും അവർ ജീവന്റെ മൂല്യത്തെയും പവിത്രത്തെയെയും കുറിച്ചു സംസാരിച്ചു. 28 വർഷം മുൻപ് ഒരു അബോർഷൻ ക്ലിനിക്ക് വാങ്ങുകയും പിന്നീട് അതിനെ രണ്ട് പ്രൊ ലൈഫ് സെന്ററുകളും ഗർഭകാല സംരക്ഷണ മന്ദിരവുമാക്കി മാറ്റുകയും ചെയ്തിരുന്നു.

മരണസംസ്കാരത്തിനെതിരെ ജീവന്റെ സന്ദേശം ഉയർത്തിപ്പിടിച്ച ഈ നഗരം ലോകത്തിനു മാതൃകയാണ്. മനസു വച്ചാൽ ജീവന്റെ സംരക്ഷകരായി മാറാം എന്നുള്ളതിന്റെ മാതൃക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.