ദുരിതബാധിതർക്ക് 25 ഭവനകൾ നിർമ്മിച്ച് നൽകി സിഎസ്ടി സഭ

ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്‌സ്) സെന്റ് തോമസ് പ്രൊവിന്‍സിന്റെ രജതജൂബിലിയോടനുബന്ധിച്ച് സഭ ഭവനരഹിതരായവർക്കു വീടുവച്ചു നൽകി. ഇരുപത്തിയഞ്ച് വീടുകളാണ് സഭ പണിതു നൽകിയത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കാണ് സിഎസ്ടി സഭയുടെ സഹായം കൈത്താങ്ങായത്.

സഭ പണിതുനല്‍കിയ ഇരുപത്തിയഞ്ചാമത് വീടിന്റെ ആശീര്‍വാദം തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് മണിക്കടവില്‍ നിര്‍വഹിച്ചു. സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോബി ഇടമുറിയിലും സന്നിഹിതനായിരുന്നു. ഭവന നിർമ്മാണത്തിന് ഒപ്പം തന്നെ നിർധനരായ കുടുംബത്തിലെ കുട്ടികളെ സഹായിക്കുന്ന പദ്ധതിയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയും ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്നുവരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.