പാക്കിസ്ഥാനിൽ വീണ്ടും ക്രൂരത: 13 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തി

മാതാപിതാക്കൾ ജോലിക്കു പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറി 13 വയസുള്ള ഷീസാ വാരിസ് എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ വീട്ടിൽ വച്ച് മാനഭംഗപ്പെടുത്തി. വീടിനു സമീപത്തുള്ള മുഹമ്മദ് നോമാൻ, സഹീർ, സൈൻ എന്നീ മൂന്ന് മുസ്‌ലിം ചെറുപ്പക്കാരാണ് ഈ ക്രൂരതയ്ക്കു പിന്നിൽ. കറാച്ചി വിമാനത്താവളത്തിനടുത്തുള്ള ഭൂട്ടയാബാദിലെ വാടകവീട്ടിലാണ് ഷീസയുടെ കുടുംബം താമസിക്കുന്നത്.

താനും ഭാര്യയും തെരുവ് സ്വീപ്പർമാരായി ജോലി ചെയ്യുകയാണെന്നും രാവിലെ എട്ടു മണിയോടെയാണ് വീട്ടിൽ നിന്നിറങ്ങിയതെന്നും ഷീസയുടെ പിതാവ് വാരിസ് പറയുന്നു. സംഭവസമയത്ത് ഇരുവരും ജോലിസ്ഥലത്തായിരുന്നു. വൈകുന്നേരം നാല് മണിയോടെ അവർ തിരിച്ചെത്തിയപ്പോൾ ചില യുവാക്കൾ വീട്ടിൽ ബലമായി കടന്നെന്നും ഒരാൾ വാതിൽക്കൽ കാവൽ നിൽക്കുകയും മറ്റുള്ളവർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് കുട്ടികൾ അറിയിച്ചു. ഷീസയുടെ മാതാപിതാക്കളോടും പോലീസിനോടും ഇതിനെക്കുറിച്ച് സംസാരിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, ഷീസയെ ജിന്ന മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.

അക്രമികളിൽ ഒരാളായ സൈനെ വാതിൽക്കൽ കാവൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ടുപേർ ഒളിവിലാണ്. ഒരാൾ ഭരണകക്ഷി അംഗമാണ്. അതിനാൽ തന്നെ കേസ് ഒതുക്കാൻ പോലീസിനുമേൽ സമ്മർദ്ദമേറുകയാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ എല്ലാ അക്രമങ്ങൾക്കുമെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്ന് ക്രിസ്ത്യൻ പീപ്പിൾസ് അലയൻസ് പ്രസിഡന്റ് ദിലാവർ ഭട്ടി സംഭവത്തെ ശക്തമായി അപലപിച്ചുകൊണ്ട് പറഞ്ഞു.

ഷീസയുടെ കുടുംബം 24 മണിക്കൂറുകൾ കഴിഞ്ഞിട്ടും ഡോക്ടറുടെ ഭാഗത്തു നിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ്. “കറാച്ചിയിൽ ഒരു മാസത്തിനിടെ നടന്ന രണ്ടാമത്തെ ബലാത്സംഗമാണിത്. ജമൈമയ്ക്കു ശേഷം ഒരു ക്രിസ്ത്യൻ പെൺകുട്ടി കൂടി അപമാനിക്കപ്പെട്ടു. പ്രായപൂർത്തിയാകാത്ത ക്രിസ്ത്യാനി പെൺകുട്ടികളെ അവർ എപ്പോഴും ലക്ഷ്യം വയ്ക്കുന്നു” – ദിലാവർ ഭട്ടി വേദനയോടെ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.