
എംസിബിഎസ് എമ്മാവൂസ് പ്രൊവിൻസിന്റെ മ്യൂസിക് ആൻഡ് ആർട്ട് പരിശീലന കേന്ദ്രങ്ങളായ ക്രിസ്റ്റോൺ മീഡിയയും കലാഗ്രാമവും ചേർന്ന് നടത്തിയ കരോൾ ഗാന മത്സരം ഗ്ലോറിയ 2020 ഇന്നലെ കടുവക്കുളം എമ്മാവൂസ് പബ്ലിക് സ്കൂൾ വച്ച് നടന്നു. എംസിബിഎസ് പ്രൊവിൻഷ്യൽ റവ. ഫാ. ഡൊമിനിക് മുണ്ടാട്ട്, ക്രിസ്റ്റോൺ മീഡിയ ഡയറക്ടർ ഫാ. സാബു മണ്ണട, കലാഗ്രാമം ഡയറക്ടർ ഫാ. മാത്യു പയ്യപ്പള്ളി, കടുവാക്കുളം ലിറ്റില്‍ ഫ്ലവർ ഇടവക വികാരി ഫാ വിവേക് കളരിത്തറ എന്നിവര്‍ ചേർന്നു ദീപം കൊളുത്തി മത്സരം ഉദ്ഘാടനം ചെയ്തു.
രണ്ടു വിഭാഗങ്ങളിലായി എട്ടോളം ഗ്രൂപ്പുകൾ മത്സരത്തിൽ പങ്കെടുത്തു. 18 വയസിനു മുകളിൽ പ്രായമുള്ളവരുടെ ‘മജോറെ’ വിഭാഗവും 18 വയസ് വരെ ഉള്ളവരുടെ ‘ഗ്ലോറിയ ഏയ്ഞ്ചൽസ്’ വിഭാഗവും. മജോറെ വിഭാഗത്തിൽ മണ്ണാർകുന്ന് ഇടവകയിലെ ഗ്രിഗോറിയൻ വോയിസ് ടീം ഒന്നാം സ്ഥാനവും കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ചർച്ച് രണ്ടാം സ്ഥാനവും സെന്റ് മേരീസ് ചർച്ച് പുളിക്കൽ കവല മൂന്നാം സ്ഥാനവും നേടി.
ഗ്ലോറിയ ഏയ്ഞ്ചൽസ് വിഭാഗത്തിൽ കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ചർച്ച് ഒന്നാം സ്ഥാനം നേടി.