സഭ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് പ്രതിസന്ധികൾ: ഫ്രാൻസിസ് പാപ്പ

കത്തോലിക്കാ സഭക്കുള്ളിലെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും സഭയുടെ തകർച്ചയുടെ ലക്ഷണങ്ങളല്ല, മറിച്ച് ഇന്നത്തെ തലമുറയെപ്പോലെ വെല്ലുവിളികളിലൂടെ ജീവിക്കുന്ന ഒന്നാണ് സഭയും എന്നതിന്റെ തെളിവാണ് എന്ന് ഫ്രാൻസിസ് പാപ്പാ.

പാപ്പായുടെ ലോകവ്യാപകമായുള്ള പ്രാർത്ഥനാശൃംഖല പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്. വെളിച്ചത്തിൽ സ്വയം പരിഷ്കരിക്കാനുള്ള കൃപയും ശക്തിയും സഭയ്ക്ക് ലഭിക്കട്ടെ എന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

“സഭയ്ക്ക് എപ്പോഴും ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് നമുക്ക് ഓർമ്മിക്കാം. അവൾ എപ്പോഴും പ്രതിസന്ധിയിലാണ്. കാരണം അവൾ ജീവിക്കുകയാണ്. ജീവജാലങ്ങൾ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. മരിച്ചവർക്കു മാത്രമേ പ്രതിസന്ധികൾ ഇല്ലാത്തതായുള്ളൂ” – പാപ്പാ കൂട്ടിച്ചേർത്തു.

നമ്മുടെ ദൈനംദിന ജീവിതത്തിൽ ദൈവഹിതം വിവേചിച്ചറിഞ്ഞു കൊണ്ടും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ഒരു പരിവർത്തനത്തിനു തുടക്കം കുറിച്ചുകൊണ്ടും മാത്രമേ നമുക്ക് സഭയെ നവീകരിക്കാൻ സാധിക്കുകയുള്ളൂ. വ്യക്തികളെന്ന നിലയിലുള്ള നമ്മുടെ സ്വന്തം പരിഷ്കരണത്തെ നമുക്ക് പരിവർത്തനമായി കണക്കാക്കാം. സുവിശേഷത്തിന്റെ വെളിച്ചത്തിൽ സ്വയം പരിഷ്കരിക്കാനുള്ള കൃപയും ശക്തിയും സഭയ്ക്ക് പരിശുദ്ധാത്മാവിൽ നിന്ന് ലഭിക്കുവാൻ നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.