‘നൈജീരിയയിലെ പ്രതിസന്ധി ക്രിസ്ത്യാനികൾക്കെതിരായ ജിഹാദ്’ -മകുർദി ബിഷപ്പ്

നൈജീരിയയിലെ പ്രതിസന്ധി ക്രിസ്ത്യാനികൾക്കെതിരായ ജിഹാദാണെന്ന് മകുർദി ബിഷപ്പ് മോൺസിഞ്ഞോർ വിൽഫ്രഡ് ചിക്പ അനഗ്‌ബെ. ഡിസംബർ 17 -ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് (എസിഎൻ) പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞിരിക്കുന്നത്.

“നൈജീരിയയിലെ അക്രമങ്ങൾക്ക് മതവുമായി യാതൊരു ബന്ധവുമില്ലെന്ന് ലോകം വിശ്വസിക്കണമെന്ന് സർക്കാരും മറ്റ് ചിലരും ആഗ്രഹിക്കുന്നു. ഇത് ക്രിസ്ത്യാനികൾക്കെതിരായ ജിഹാദായി തോന്നുന്നു. രാജ്യത്തെ പള്ളികളും ക്രിസ്ത്യൻ സ്‌കൂളുകളും നശിപ്പിക്കുന്നതും പുരോഹിതരെയും പാസ്റ്റർമാരെയും കൊലപ്പെടുത്തുന്നതും ആക്രമണങ്ങളുടെ ലക്‌ഷ്യം ക്രിസ്ത്യാനികളാണെന്ന് വ്യക്തമാക്കുന്നു.”- ബിഷപ്പ് പറഞ്ഞു.

അക്രമികൾ പ്രധാനമായും നൈജീരിയയുടെ വടക്കുഭാഗത്ത് നിന്നുള്ള മുസ്ലീങ്ങളാണെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധികൾ പരിഹരിക്കുന്നതിന്, ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിൽ തുറന്ന ചർച്ച നടത്തേണ്ടത് ആവശ്യമാണെന്നും ബിഷപ്പ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.