കോവിഡ് പ്രതിരോധമരുന്ന് ഇന്നെത്തും; ആദ്യഘട്ടം കേരളത്തിൽ 4.35 ലക്ഷം ഡോസ്

സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകർക്കായുള്ള ആദ്യഘട്ട കോവിഡ് പ്രതിരോധമരുന്ന് ഇന്ന് എത്തും. 4,35,500 ഡോസ് മരുന്നാണ് അനുവദിച്ചിട്ടുള്ളത്. 1100 ഡോസ് മാഹിയിൽ വിതരണം ചെയ്യാനുള്ളതാണ്. 16-നാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യപ്രവർത്തകർക്ക് പ്രതിരോധമരുന്ന് നൽകുക.

ആദ്യബാച്ചായി മൂന്നുലക്ഷം ഡോസ് മരുന്ന് ബുധനാഴ്ച ഉച്ചയ്ക്കുശേഷം പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. ശീതീകരണസംവിധാനമുള്ള പ്രത്യേക വാഹനത്തിൽ ഇത് കൊച്ചി റീജണൽ സ്റ്റോറിൽ സൂക്ഷിക്കും. മലബാർ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. മലബാർ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സിനുകളാണ് എത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.