കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്പ്പ് ദിനംപ്രതി 100 പേർക്ക് മാത്രം

ദിനംപ്രതി 100-ൽ കൂടുതൽ പേർക്ക് കോവിഡ് വാക്‌സിൻ നൽകരുതെന്നും ക്രമേണ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം. കോവാക്‌സിനും കോവിഷീൽഡും ഉൾപ്പെടെ 1.65 കോടി ഡോസ് വാക്‌സിനുകൾ സംസ്ഥാനങ്ങളിൽ എത്തിച്ചതായും കേന്ദ്ര സർക്കാർ അറിയിച്ചു.

ശനിയാഴ്ചയാണ് രാജ്യത്താകമാനം കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നൽകിത്തുടങ്ങുക. കുത്തിവയ്പ്പിനിടെ 10% വരെ വാക്‌സിനുകൾ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വിതരണ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് നടത്തേണ്ടവരുടെ എണ്ണം കൂടരുതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.