കോവിഡ് രൂക്ഷം; ഫിലിപ്പൈന്‍സില്‍ പൊതുകുര്‍ബാനകള്‍ റദ്ദാക്കി

കോവിഡ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഫിലിപ്പൈന്‍സില്‍ പൊതുകുര്‍ബാനകള്‍ മൂന്നാഴ്ചത്തേയ്ക്ക് റദ്ദ് ചെയ്തു. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 20 വരെയാണ് നിരോധനം. ഈ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക.

കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഫിലിപ്പൈന്‍സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 108 മില്യണ്‍ ജനസംഖ്യയുള്ള ഫിലിപ്പൈന്‍സില്‍ 16,05,762 കൊറോണ വൈറസ് കേസുകളും 28,093 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയം തുറന്നുകൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഡെല്‍റ്റ വകഭേദമുള്ള കോവിഡിനെതിരെ പ്രാര്‍ത്ഥിക്കാനായി പ്രത്യേക പ്രാര്‍ത്ഥനകളും വിശ്വാസികള്‍ക്കായി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.