മഹാരാഷ്ട്രയില്‍ ഇന്നലെ 14,888 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 14,888 പേര്‍ക്ക്. 295 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ടു ചെയ്തു. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 7,18,711 ആയി. 5,22,427 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രി വിട്ടിട്ടുണ്ട്. 1,72,873 ആണ് ആക്ടീവ് കേസുകള്‍.

72.69 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 3.21 ശതമാനമാണ് മരണനിരക്ക്. നിലവില്‍ 12,68,924 പേര്‍ ഹോം ക്വാറന്റീനിലും 33,644 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും കഴിയുന്നുണ്ട്. മുംബൈയില്‍ 1854 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 28 പേര്‍ മരിച്ചു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,82,469 ആയി. 2,86,720 പേര്‍ രോഗമുക്തി നേടി. ഇതോടെ 92,208 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.

കര്‍ണാടകയില്‍ ഇന്നലെ 8,580 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 133 മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ടുചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.