സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടാം പ്രാവശ്യവും നാലായിരത്തിനു മുകളിൽ

തുടർച്ചയായി രണ്ടാം പ്രാവശ്യവും കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിനു മുകളിൽ എത്തി. 4167 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്.

ഇന്നലെ 3849 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. അതിൽ 410 പേരുടെ ഉറവിടം വ്യക്തമല്ല. 48 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 165 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 102 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.