കോവിഡ് മരുന്ന്: കൊച്ചിയിലെ മരുന്നുകമ്പനിക്ക് രണ്ടാംഘട്ട പരീക്ഷണാനുമതി

കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിൽ മലയാളി സാന്നിധ്യത്തിന് സാധ്യതയേറി. കൊച്ചി ആസ്ഥാനമായ പി.എൻ.ബി. വെസ്പർ എന്ന കമ്പനിക്ക് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതിലഭിച്ചു.

ബ്രിട്ടനിൽ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഡെക്‌സാമെത്താസോണിനെക്കാൾ നല്ല പ്രകടനമാണ് ആദ്യഘട്ടത്തിൽ കാണുന്നതെന്ന വിലയിരുത്തലിലാണ് അനുമതി. പി.എൻ.ബി-001 (ജി.പി.പി. ബലഡോൾ) എന്ന പേരിട്ടിരിക്കുന്നതാണ് രാസമൂലകം. മൂന്ന് പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിയാലാണ് മരുന്നിന് നിർമാണാനുമതി കിട്ടുക. രണ്ടാംഘട്ടത്തിൽ മികച്ച പ്രകടനമാണെങ്കിൽ മുൻകൂട്ടി അനുമതി നൽകിയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയെങ്കിൽ മാസങ്ങൾക്കകം കോവിഡ് മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.