രാജ്യത്ത് കോവിഡ് മുക്തിനിരക്ക് 75 ശതമാനം

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 75 ശതമാനത്തിന് തൊട്ടടുത്തെത്തി (74.90). ആകെ രോഗികളിൽ നാലിൽ മൂന്നുപേരും സുഖംപ്രാപിച്ചു. ആകെ പോസിറ്റീവായ കേസുകളുടെ 23.24 ശതമാനം മാത്രമാണ് ഇപ്പോൾ രോഗികൾ. മരണനിരക്ക് 1.86 ശതമാനമാണ്.

പ്രതിദിന രോഗമുക്തരുടെ ശരാശരി എണ്ണം ജൂലായ് 17-ന് ആഴ്ചയിൽ 15,018 ആയിരുന്നുവെങ്കിൽ ഓഗസ്റ്റ് 19-ന് അവസാനിച്ച ആഴ്ചയിൽ അത് 60,557 ആയി വർധിച്ചു. ആറുദിവസമായി പ്രതിദിനം എട്ടുലക്ഷത്തിലേറെ കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടക്കുന്നത്. ഇതുവരെ മൂന്നര കോടിയിലേറെ പരിശോധന നടന്നു. നിലവിൽ 1515 കോവിഡ് പരിശോധനാ ലാബുകളാണ് രാജ്യത്തുള്ളത്. എട്ടു മാസം നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ രോഗമുക്തിനിരക്ക് 75 ശതമാനത്തിലായതിൽ സന്തോഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. “22 ലക്ഷം പേർ രോഗമുക്തരായി. ഏഴുലക്ഷംപേർ ഉടൻ രോഗമുക്തരാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.