1,908 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1,908 പേർക്ക്. ഇതോടെ രോഗബാധിതരായി ചികിത്സയിലുള്ള ആളുകളുടെ എണ്ണം 20,330 ആയി. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 1,718 പേർക്ക് സമ്പർക്കത്തിൽ കൂടെയാണ് രോഗം പടർന്നത്. ഇതിൽ 160 രോഗബാധിതരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്തു നിന്നെത്തിയ 35 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 105 പേരും ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. 50 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗം ബാധിച്ചു. 1,110 പേര്‍ രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.