മഹാരാഷ്ട്രയില്‍ 7,760 പേര്‍ക്കു കൂടി കോവിഡ്; തമിഴ്‌നാട്ടില്‍ പുതിയ രോഗികള്‍ 5,063

മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 7,760 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 300 പേര്‍ മരിക്കുകയും ചെയ്തു. 12,326 പേര്‍ രോഗമുക്തി നേടി. 65.37 ശതമാനമാണ് മഹാരാഷ്ട്രയിലെ കോവിഡ് രോഗമുക്തി നിരക്ക്.

മുംബൈയില്‍ മാത്രം ചൊവ്വാഴ്ച 709 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 873 പേര്‍ രോഗമുക്തി നേടുകയും 56 പേര്‍ മരിക്കുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം ഇതുവരെ 1,18,130 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 90,962 പേര്‍ രോഗമുക്തി നേടി. 6,546 പേര്‍ മരിക്കുകയും ചെയ്തതായി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം 4,57,956 ആയി. ഇതില്‍ 1,42,151 എണ്ണം സജീവ കേസുകളാണ്. ഇതുവരെ 2,99,356 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ 16,142 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 9,44,442 പേരാണ് മഹാരാഷ്ട്രയില്‍ ഹോം ക്വാറന്റീനില്‍ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.