മൂന്നാം തരംഗത്തില്‍ മരണം കുറവ്: സുരക്ഷിതത്വം നല്‍കുന്നത് വാക്സിന്‍

വാക്‌സിന്റെ സംരക്ഷണമുള്ളതിനാല്‍ കോവിഡിന്റെ മൂന്നാംതരംഗത്തില്‍ മരണം വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയം. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ മരിച്ചവരില്‍ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാല്‍, അര്‍ഹരായവര്‍ കരുതല്‍ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണം. ഈ തരംഗത്തില്‍ രോഗം ഗുരുതരമാവാതെ പിടിച്ചുനില്‍ക്കുന്നതും മരണം കുറയുന്നതും വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന പൗരരില്‍ 72 ശതമാനംപേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 94 ശതമാനംപേര്‍ ഒറ്റ ഡോസ് എടുത്തു. 15-നും 18-നും ഇടയിലുള്ള കുട്ടികളില്‍ 52 ശതമാനത്തിന് ഒറ്റ ഡോസ് ലഭിച്ചു. പതിനഞ്ചിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നകാര്യം ശാസ്ത്രീയപഠനങ്ങള്‍ക്കുശേഷം തീരുമാനിക്കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പരിപാടി പൂര്‍ത്തിയാക്കുകയാണ് ഉടനെയുള്ള ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.