രാജ്യത്തെ വാക്സിനേഷൻ യജ്ഞം ഒരു വര്‍ഷം പൂര്‍ത്തിയായി

കോവിഡിനെതിരായ രാജ്യവ്യാപക വാക്സിനേഷൻ യജ്ഞത്തിന് ഞായറാഴ്ച ഒരുവർഷം പൂർത്തിയായി. 156.76 കോടി ഡോസുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായപൂർത്തിയായവരിൽ 92 ശതമാനത്തിലധികം പേർ ഒരു ഡോസും 68 ശതമാനത്തിലധികം പേർ രണ്ടു ഡോസ് വാക്സിനും എടുത്തു.

മഹാമാരിക്കെതിരേ പോരാടാൻ വാക്സിൻ കരുത്തുനൽകിയെന്നും ഇന്ത്യ അഭിമാനനേട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നിരന്തര പഠനങ്ങളുടെയും പരീക്ഷണങ്ങളിലൂടെയും കടന്നുപോയ നമ്മുടെ ശാസ്ത്രജ്ഞരും വിദഗ്‌ധരും വാക്സിനുകൾ കണ്ടെത്തി. വാക്സിൻ യജ്ഞം വിജയിപ്പിച്ച ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെ അഭിനന്ദിക്കുന്നു.

കുത്തിവെപ്പെടുത്തു മഹാമാരിയെ പൊരുതിത്തോൽപ്പിച്ച ഇന്ത്യയിലെ ജനങ്ങൾക്ക് അഭിവാദ്യം- പ്രധാനമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.