ഇതരസംസ്ഥാനങ്ങളിൽ വെച്ചുള്ള കോവിഡ് മരണത്തിനും ബന്ധുക്കൾക്ക് ധനസഹായം

കോവിഡ് ബാധിച്ച് മറ്റുസംസ്ഥാനങ്ങളിൽെവച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്കും കേരള സർക്കാർ കോവിഡ് ധനസഹായം നൽകും. കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റിന്റെയും മരണ സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. മറ്റുസംസ്ഥാനങ്ങളിൽ ഈ തുകയ്ക്കായി അപേക്ഷ സമർപ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ദുരന്തനിവാരണവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കാസർകോട് കളക്ടറുടെ കത്തിനെത്തുടർന്നാണ് നടപടി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്തപ്രതികരണനിധിയിൽനിന്ന്‌ 50,000 രൂപയാണ് എക്സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കുക. ഇതിനായി കോവിഡ് മരണ മരണസ്ഥിരീകരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ. 2021 ഒക്ടോബർ 13 വരെയുള്ള കാലയളവിൽ കാസർകോട് ജില്ലക്കാരായ 50 പേർ കർണാടകത്തിലെ മംഗലാപുരത്തെ ആശുപത്രികളിൽ മരിച്ചതായി കളക്ടർ സർക്കാരിനെ അറിയിച്ചിരുന്നു.ഇവരുടെ ബന്ധുക്കളുടെ പക്കൽ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും മാത്രമാണുള്ളത്. കർണാടകത്തിൽനിന്ന്‌ കോവിഡ് മരണസ്ഥിരീകരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പ്രയാസം നേരിടുന്നതായും കളക്ടർ ചൂണ്ടിക്കാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.