സ്‌കൂളുകളിലെ നിയന്ത്രണം; തീരുമാനം ഇന്ന്

സംസ്ഥാനത്ത് കോവിഡ്, ഒമിക്രോൺ വ്യാപനം വൻതോതിൽ ഉയരുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കണമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. ഇന്ന് ഉച്ചകഴിഞ്ഞു വിദഗ്ദർ ഉൾപ്പെടുന്ന കോവിഡ് അവലോകന യോഗത്തിലായിരിക്കും ഇതുസംബന്ധിച്ച തീരുമാനം എടുക്കുന്നത്.

കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഒന്നാം ക്‌ളാസ് മുതൽ ഒൻപതാം ക്‌ളാസ് വരെയുള്ള പഠനം മുൻകാലത്തെപ്പോലെ ഓൺലൈൻ ആക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്നത്തെ അവലോകന യോഗത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കൈക്കൊണ്ടേക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.