ഒമിക്രോൺ നിസ്സാരമല്ല; ജാഗ്രതക്കുറവ് വിപത്തിന് കാരണമാകാമെന്ന് കേന്ദ്രം

നേരിയ രോഗലക്ഷണങ്ങളും കുറഞ്ഞ മരണനിരക്കും കണക്കിലെടുത്ത് ഒമിക്രോണിനെ നിസ്സാരവത്കരിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ രണ്ടുതരംഗങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തോത് ഇരട്ടിയാണെന്നും ജാഗ്രതക്കുറവ് ഗുരുതരവിപത്തിന് വഴിയൊരുക്കുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാപനം വർധിച്ചാൽ 60 പിന്നിട്ടവർ, ഗുരുതരരോഗങ്ങളുള്ളവർ എന്നിവരിലേക്ക് രോഗമെത്തും. ഇത് മുമ്പുണ്ടായതിന് സമാനമായ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമാകും.

ഒമിക്രോണിനെത്തുടർന്നുള്ള കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ 20 ദിവസത്തിനിടെ മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, കേരളം, തമിഴ്‌നാട്, കർണാടകം, ഝാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ വർധിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.