കോവിഡ് പ്രതിരോധ കുത്തിവയ്പ്; കുട്ടികൾക്ക് പ്രത്യേക വാക്സിനേഷൻ കേന്ദ്രം

കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെയ്പിപിനായി പ്രത്യേക കേന്ദ്രം സജ്ജീകരിക്കണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദേശം. വാക്സിൻ നൽകാൻ ആരോഗ്യപ്രവർത്തകരെ പ്രത്യേകം പരിശീലിപ്പിക്കണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറഞ്ഞു. ജനുവരി മൂന്നിനാണ് 15-നും 18-നും ഇടയിൽ പ്രായമുള്ളവരുടെ കുത്തിവെപ്പ്‌ തുടങ്ങുന്നത്. കോവാക്സിനാണ് കുട്ടികൾക്ക്‌ നൽകുക.

നിലവിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ചിലത് കുട്ടികൾക്കായി മാറ്റുകയോ പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിക്കുകയോ ആവാം. വാക്സിനുകൾ തമ്മിൽ മാറിപ്പോകാതിരിക്കാനാണിത്. ഒരേ കേന്ദ്രത്തിന്റെ രണ്ടുഭാഗത്താണ് കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വാക്സിനേഷനെങ്കിൽ കുത്തിവെപ്പിന് വ്യത്യസ്തസംഘത്തെ നിയോഗിക്കണം. വാക്സിന്റെ ലഭ്യത ഉറപ്പാക്കിയശേഷംമാത്രമേ കുട്ടികളെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കാവൂ. വാക്സിനെടുത്ത് അരമണിക്കൂർ നിരീക്ഷണത്തിലിരുത്തിയ ശേഷമേ വീട്ടിലേക്കുപോകാൻ അനുവദിക്കാവൂ.

ജനുവരി ഒന്നുമുതൽ കോവിൻ പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.