ഒമിക്രോൺ കുതിക്കുന്നു; കടുത്തനിയന്ത്രണം വേണമെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് വ്യാപനം വർധിക്കുന്നു. തിങ്കളാഴ്ചമാത്രം 156 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ 19 സംസ്ഥാനങ്ങളിലായി ആകെ ഒമിക്രോൺ ബാധിതർ 578-ലെത്തി.

151 പേർ രോഗമുക്തിനേടി. ഡൽഹി (142), മഹാരാഷ്ട്ര (141), കേരളം (57), ഗുജറാത്ത് (49), രാജസ്ഥാൻ (43), തെലങ്കാന (41) എന്നിവിടങ്ങളിലാണ് കൂടുതൽ രോഗികൾ. അതിനിടെ, കോവിഡ് സ്ഥിരീകരിച്ചശേഷം ഒമിക്രോൺ ഫലം കാത്തിരിക്കുന്നവരുടെ എണ്ണം 700 കടന്നു.

കോവിഡ്-ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ ജാഗ്രതയും നിയന്ത്രണങ്ങളും കൈവിടരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ആഘോഷ സമയമായതിനാൽ നിരത്തുകളിലും വ്യാപാരകേന്ദ്രങ്ങളിലും തിരക്ക് വർധിക്കാമെന്നും ഇത് വൈറസ് വ്യാപനത്തിന് വഴിവെച്ചേക്കുമെന്നും ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.