ഒമിക്രോണ്‍ ഭീതിയില്‍ ക്രിസ്തുമസും പുതുവത്സരവും; നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന്‍റെ രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലാണെന്നും പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

ഒമിക്രോണ്‍ ഉയര്‍ത്തുന്ന ഭീതിയും രോഗവ്യാപനം തടയുന്നതും ഉള്‍പ്പെടെയുള്ള നടപടികളും ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം വ്യാഴാഴ്ച ചേര്‍ന്നേക്കും. നിലവില്‍ 223 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പ്രതിവാര കേസുകളില്‍ 10 ശതമാനം വര്‍ധനവുണ്ടായാലോ ഐസിയു ബെഡുകളില്‍ 40 ശതമാനം രോഗികളെത്തിയാലോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.