ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 5,368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 204 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,11,987 ആയി ഉയര്‍ന്നു. 9,026 പേരാണ് ഇതുവരെ മരണപ്പെട്ടത്.

മഹാരാഷ്ട്രയില്‍ 87,681 പേരാണ് ചികിത്സയിലുള്ളത്. 1,15,262 പേര്‍ ഇതുവരെ രോഗമുക്തി നേടി. 54.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് സംസ്ഥാന ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 1,379 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് രോഗികളുടെ എണ്ണം 1,00,823 ആയി. 72,088 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,115 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

തമിഴ്‌നാട്ടില്‍ ഇന്നലെ 3,827 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,14,978 ആയി ഉയര്‍ന്നു. 61 പേരാണ് ഇന്നലെ മാത്രം രോഗം ബാധിച്ച് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1,571 ആയി. 46,833 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.