ഒമിക്രോൺ: ക്രിസ്തുമസിന് മുൻപ് യു കെയിൽ നിയന്ത്രണങ്ങൾ വന്നേക്കും

ഒമിക്രോൺ പടരുന്ന സാഹചര്യത്തിൽ ക്രിസ്തുമസിന് മുൻപ് ബ്രിട്ടണിൽ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാമെന്ന സൂചന നൽകി ആരോഗ്യമന്ത്രി സാജിദ് ജാവിഡ്. ഒമിക്രോൺ വകഭേദം രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

മഹാമാരിയുമായി ബന്ധപ്പെട്ട് ഒരുകാര്യത്തിനും ഉറപ്പ് നൽകാനാവില്ല. എല്ലാ വശങ്ങളും പരിശോദിച്ചു വരുകയാണ്. ആരോഗ്യവിദഗ്ദരില്‍ നിന്ന് വിശദമായ ഉപദേശം തേടുന്നുണ്ട്. ഓരോ മണിക്കൂർ ഇടവിട്ട് സ്ഥിതിവിവര കണക്കുകൾ പരിശോദിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.