സംസ്ഥാനത്ത് നാലുപേർക്കുകൂടി ഒമിക്രോൺ

സംസ്ഥാനത്ത് നാലുപേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ടുപേർക്കും മലപ്പുറത്തെത്തിയ ഒരാൾക്കും (37) തൃശ്ശൂർ സ്വദേശിനിക്കു(49)മാണിത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനൊന്നായി.

തിരുവനന്തപുരത്തെ 17 വയസ്സുകാരൻ യു.കെ.യിൽനിന്നും 44-കാരൻ ടുണീഷ്യയിൽനിന്നും മലപ്പുറത്തെ ആൾ ടാൻസാനിയയിൽനിന്നും തൃശ്ശൂർ സ്വദേശിനി കെനിയയിൽനിന്നും എത്തിയതാണ്. കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങളെ ഹൈറിസ്ക് വിഭാഗത്തിൽ പെടുത്തിയിട്ടുള്ളതല്ല. അതിനാൽ ഇവർക്ക് സ്വയംനിരീക്ഷണം മതി.

തിരുവനന്തപുരത്തെത്തിയ 17 വയസ്സുകാരൻ ഒമ്പതിന് അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതാണ്. അമ്മൂമ്മയും സമ്പർക്കപ്പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്. തിരുവനന്തപുരം വിമാനത്താവളംവഴി വന്ന നാൽപ്പത്തിനാലുകാരൻ 15-ന് പ്രത്യേക വിമാനത്തിൽ വന്നതാണ്. പരിശോധനയിൽ പോസിറ്റിവ് ആണെന്ന് തെളിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.