മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍: രാജ്യത്ത് ആകെ രോഗബാധിതര്‍ 23 

മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയ 37-കാരനും അമേരിക്കയില്‍നിന്ന് മടങ്ങിയെത്തിയ 36 വയസ്സുള്ള ഇദ്ദേഹത്തിന്റെ സുഹൃത്തിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം പത്തായി.

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടുപേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്‌ക് പട്ടികയിയില്‍പ്പെട്ട അഞ്ചുപേരെയും ലോ റിസ്‌ക് പട്ടികയില്‍പ്പെട്ട 315 പേരെയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ 23 പേരിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.