40 -ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണം: ജനിതകശാസ്ത്രജ്ഞര്‍

കൊറോണ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് റിപ്പോര്‍ട്ടുചെയ്ത പശ്ചാത്തലത്തില്‍ 40 വയസ്സിനുമുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് ജനിതകശാസ്ത്രജ്ഞരുടെ നിര്‍ദേശം. അപകടസാധ്യത അധികമുള്ളവരിലും അപകടസാധ്യതാമേഖലകളിലുമാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിക്കുന്നത്.

ജനിതകശ്രേണി പരിശോധനയ്ക്കായി കേന്ദ്രം രൂപവത്കരിച്ച 28 ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗാണ് (ഇന്ത്യന്‍ സാര്‍സ്-കോവിഡ്-ജിനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം) നിര്‍ദേശം മുന്നോട്ടുവെച്ചത്. പുതിയ വകഭേദത്തെ അതിജീവിക്കാന്‍ ആദ്യ രണ്ടുഡോസ് വാക്‌സിന് കഴിഞ്ഞേക്കില്ല.

ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലൂടെ ഒമിക്രോണ്‍ ബാധിതരെ ആദ്യഘട്ടത്തില്‍ത്തന്നെ കണ്ടെത്തുന്നുണ്ട്. കോവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അംഗീകാരം ആവശ്യപ്പെട്ട് ഉത്പാദകരായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അപേക്ഷ നല്‍കിക്കഴിഞ്ഞു. ബൂസ്റ്റര്‍ ഡോസ് ആവശ്യം പ്രതിപക്ഷം ലോക്സഭയിലും ഉന്നയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.