യു.എ.ഇയിലും ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ നിന്നെത്തിയ സ്ത്രീയ്ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ നേരത്തെ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് കോവിഡ് പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ മലാവി, സാംബിയ, മഡഗസ്‌ക്കര്‍, അംഗോള, സീഷെല്‍സ്, മൗറീഷ്യസ്, കൊമറോസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ സൗദി അറേബ്യ റദ്ദാക്കിയിരുന്നു. മറ്റ് രാജ്യങ്ങളില്‍ നിന്നു വരുന്നുവരുടെ ക്വാറന്റീനും സൗദി കർശനമാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.