കോവിഡ് പുതിയ വകഭേദം: കർശന ജാഗ്രതാ നിർദേശം

കോവിഡ് വൈറസിന്റെ പുതിയ വകഭേദം അതിമാരകമാണെന്ന വിലയിരുത്തലിൽ കർശന ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 വകഭേദം മുൻപ് കണ്ടെത്തിയ ഡെൽറ്റാ വൈറസിനേക്കാൾ വിനാശകാരിയാണെന്നാണ് കരുതുന്നത്.

ജനിതകമാറ്റം വന്ന പുതിയ വൈറസിന് കൂടുതൽ വകഭേദങ്ങളുണ്ട്. പുതിയ വൈറസ് എത്രമാത്രം വിനാശകാരിയാണെന്ന് വരും ദിവസങ്ങളിലെ പറയാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്ത് നിന്നെത്തിയ യാത്രക്കാരിൽ കോവിഡ് പോസിറ്റിവ് ആകുന്നവരെ വിശദമായ പരിശോധനക്ക് വിധേയമാക്കണമെന്നും കർശന ജാഗ്രത സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കു കത്തയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.