യൂറോപ്പിലെ കോവിഡ് വ്യാപനം; കേരളത്തിനും മുന്നറിയിപ്പ്

യൂറോപ്പിൽ വീണ്ടും കോവിഡ് വർദ്ധിച്ചതു കേരളത്തിനും മുന്നറിയിപ്പാണെന്ന് ആരോഗ്യ വിദഗ്ധർ. യൂറോപ്യൻ രാജ്യങ്ങൾക്കു സമാനമായ രീതിയിൽ കോവിഡ് ഒന്നും രണ്ടും തരംഗങ്ങളുണ്ടായ കേരളത്തിൽ ആദ്യ ഡോസ് വാക്സിനേഷൻ ഇപ്പോഴും പൂർത്തിയാകാത്തതും രണ്ടാം ഡോസ് വാക്സീനിലെ മെല്ലെപ്പോക്കും വെല്ലുവിളിയാകുമെന്നാണു മുന്നറിയിപ്പ്. റഷ്യ, ജർമനി, നെതർലൻഡ്സ് ഉൾപ്പെടെ രാജ്യങ്ങളിലാണു കോവിഡ് വീണ്ടും പടരുന്നത്.

കേരളത്തിൽ 12 ലക്ഷത്തോളം പേർ ഇപ്പോഴും ആദ്യ ഡോസ് വാക്സീൻ എടുക്കാനുണ്ട്. ആകെ വാക്സീൻ എടുക്കേണ്ടവർ 2.66 കോടിയാണ്. ഇന്നലെ വരെ ആദ്യ ഡോസ് എടുത്തവർ 2.54 കോടിയാണ് (96%). വാക്സീൻ ആവശ്യത്തിനുണ്ടെങ്കിലും ആരോഗ്യ, മതപരമായ കാര്യങ്ങളാണു കുത്തിവയ്പ് എടുക്കാതിരിക്കാനുള്ള കാരണമായി പറയുന്നത്. രണ്ടാം ഡോസ് എടുത്തത് 1.44 കോടി പേർ (54%) മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.