സൗദിയിൽ അഞ്ചിനും 11 -നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ വാക്സിന് അംഗീകാരം

സൗദിയിൽ അഞ്ചിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ‘ഫൈസർ’ വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഈ പ്രായപരിധിയിലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ ഉപയോഗിക്കുന്നതിനുള്ള അംഗീകാരം പ്രഖ്യാപിച്ചത്.

വാക്സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ക്ലിനിക്കൽ പഠനങ്ങളും പ്രായോഗിക റിപ്പോർട്ടുകളും അടക്കം പരിശോധിച്ച ശേഷമാണ് ഈ പ്രായപരിധിയിലുള്ളവർക്കു  കൂടി വാക്സിൻ നൽകാൻ അംഗീകാരം നൽകിയത്. അഞ്ചിനും 11 വയസ്സിനും ഇടയിലുള്ളവർക്ക് വാക്സിൻ നൽകുന്നത് പ്രായോഗികവും സുരക്ഷിതവുമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.