കോവിഡ് വാക്സിൻ വില കുറയ്ക്കാൻ സമ്മതിച്ച് സൈഡസ് കാഡില

സൈഡസ് കാഡിലയുടെ സൈകോവ്-ഡി കോവിഡ് വാക്സിന്റെ വില 265 രൂപയായി കുറയ്ക്കാൻ തീരുമാനിച്ചു. എന്നാൽ ഇതു സംബന്ധിച്ച് അന്തിമതീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. 12-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് നൽകാനായി ഇന്ത്യയിൽ ആദ്യമായി അനുമതി ലഭിച്ച വാക്സിനാണ് സൈകോവ്-ഡി. നേരത്തേ ഒരു ഡോസിന് 1,900 രൂപയാണ് കമ്പനി നിശ്ചയിച്ചിരുന്നത്.

സിറിഞ്ചും സൂചിയും ഉപയോഗിക്കാത്ത വാക്സിൻ ആയതിനാൽ, മറ്റ് വാക്സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സൈകോവ്-ഡിയ്ക്ക് വില കൂടുതലാകുമെന്നാണ് കമ്പനി പറയുന്നത്.

സർക്കാരുമായുള്ള ചർച്ചകൾക്കൊടുവിൽ കുത്തിവയ്പ്പിനായുള്ള പ്രത്യേക ഡിസ്പോസിബിൾ പെയ്ൻലെസ് ജെറ്റ് ആപ്ലിക്കേറ്ററിന്റെ വിലയായ 93 രൂപ ഉൾപ്പെടെ ഓരോ ഡോസിനും കമ്പനി 358 രൂപയായി വില കുറച്ചിട്ടുണ്ട്. ഈ ആഴ്ച ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കും. നവംബറിൽ സൈഡസ് കാഡിലയ്ക്ക് ഏകദേശം രണ്ട് കോടി ഡോസുകൾ നൽകാൻ കഴിയും – ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.