100 കോടി വാക്സിൻ: തുണയായത് വാക്‌സിൻ സ്വയംപര്യാപ്തത എന്ന് ഡോ. എൻ.കെ. അറോറ

100 കോടി വാക്സിൻ എന്ന സ്വപ്നം പൂർത്തീകരിക്കാൻ ഇന്ത്യയെ തുണച്ചത് സ്വയംപര്യാപ്തതയാണ് എന്ന് കോവിഡ്-19 ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. എൻ.കെ. അറോറ. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ 100 കോടി വാക്‌സിനേഷൻ എന്ന അതീവ നിർണ്ണായകമായ ചുവടുവയ്പ്പിലെത്തിയ സാഹചര്യത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്കു തന്നെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും നിർമ്മിക്കാനും കഴിഞ്ഞതുകൊണ്ടാണ് ഇത്രയും വലിയൊരു ജനവിഭാഗത്തിന് കുത്തിവയ്പ്പ് സാധ്യമായത്. ഒന്നര വർഷത്തോളമുള്ള കൂടിയാലോചനകളുടെയും പ്രയത്നത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണിത്. പല സംസ്ഥാനങ്ങളിലും പ്രായപൂർത്തിയായ 100 ശതമാനം ആളുകൾക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിക്കഴിഞ്ഞു. ഇന്ത്യയിലെ വാക്‌സിൻ നിർമ്മാണശേഷിയും വിതരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതയും പരിഗണിക്കുമ്പോൾ വരുന്ന മൂന്ന് മാസങ്ങൾ കൊണ്ട് എഴുപതു മുതൽ എൺപത്തു കോടി ഡോസ് വരെ നൽകാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.