കേരളത്തിൽ കോവിഡ് നിയന്ത്രണവിധേയമായി തുടങ്ങി: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവരുടെ എണ്ണവും കുറയുന്നു. സിറോ സർവ്വേയിൽ 82 ശതമാനത്തിന് പ്രതിരോധശേഷി കണ്ടെത്തി. കുട്ടികളിൽ ഇത് 40 ശതമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറോ സർവ്വേ ഫലത്തിനു ശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്‌സിൻ കണക്കും വിലയിരുത്തിയാൽ 85 – 90 % ആളുകൾക്ക് രോഗപ്രതിരോധശേഷി ഉണ്ടായതായി അനുമാനിക്കാം. വീടുകൾക്കകത്ത് രോഗവ്യാപനമുണ്ടാകാത തടയുന്നതിൽ സംസ്ഥാനം വിജയിച്ചു.

കോവിഡ് വാക്‌സിനേഷന്റെ കാര്യത്തിലും സംസ്ഥാനത്തിന് മികച്ച പുരോഗതിയുണ്ട്. സംസ്ഥാനത്ത് 2.51 കോടി ആളുകൾക്ക് ഒന്നാം ഡോസ് വാക്‌സിൻ കുത്തിവയ്പ്പ് നടത്തി. ആകെ വാക്‌സിനെടുക്കേണ്ടതിൽ 94.08 ശതമാനവും ഒന്നാം ഡോസ് സ്വീകരിച്ചു. ബാക്കിയുള്ളവർ വൈകാതെ ആദ്യ ഡോസ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.