കോവിഡ് വാക്സിൻ: രണ്ടു ഡോസും സ്വീകരിച്ച വിദേശികൾക്ക് നവംബർ എട്ടു മുതൽ പ്രവേശനം അനുവദിച്ച് അമേരിക്ക

കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്തു നിന്നുള്ള യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് അമേരിക്ക. കോവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ച, വിദേശത്തു നിന്നുള്ള യാത്രക്കാർക്ക് വ്യോമ-കര-നാവികമാർഗ്ഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകും. നവംബർ എട്ടു മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 2020 മാർച്ചിനു ശേഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്ക യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ, ചൈന, ബ്രസീൽ തുടങ്ങി വിവിധയിടങ്ങളിൽ നിന്നുള്ളവർക്കായിരുന്നു വിലക്ക് ഏർപ്പെടുത്തിയിരുന്നത്. മെക്‌സിക്കോയിൽ നിന്നും കാനഡയിൽ നിന്നുള്ളവർക്കും വിലക്ക് ബാധകമായിരുന്നു. മാസങ്ങൾ നീണ്ട ഈ വിലക്ക് വ്യക്തിപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.