സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള 82.6% പേരില്‍ ആന്റിബോഡി സാന്നിധ്യം

സംസ്ഥാനത്തെ സിറോ സർവേ ഫലം പുറത്തുവിട്ട് സർക്കാർ. 18 വയസിന് മുകളിൽ 82.6 ശതമാനം പേരിൽ ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് സിറോ സർവേയിൽ കണ്ടെത്തി. 40.2 ശതമാനം കുട്ടികളിലും ആന്റിബോഡി സാന്നിധ്യമുണ്ട്.

നിയമസഭയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചത്. 49 വയസ് വരെയുള്ള ഗർഭിണികളായ സ്ത്രീകളിൽ 65.4 ശതമാനം പേരിൽ ആന്റി ബോഡി സാന്നിധ്യമുണ്ട്. ആദിവാസികളിൽ 78.2 ശതമാനം പേരിലും തീരമേഖലയിൽ 87.7 ശതമാനം പേർക്കും പ്രതിരോധ ശേഷി കൈവന്നതായി റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വാക്സിനേഷനിലൂടെയും കോവിഡ് വന്ന് മാറിയും എത്രപേർക്ക് രോഗപ്രതിരോധ ശേഷിയുണ്ടായി എന്നതിന്റെ കണക്കാണ് സിറോ സർവേയിലൂടെ പുറത്തുവന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.