കോവിഡ് പട്ടികയിൽ ഏഴായിരത്തോളം മരണം കൂടി ചേർക്കും; സഹായം ഉറപ്പാക്കും

സംസ്ഥാനത്തെ കോവിഡ് മരണപ്പട്ടികയിൽ ഏഴായിരത്തോളം മരണങ്ങൾ കൂടി ചേർക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ജൂൺ മാസത്തിലാണ് മരണം ഓൺലൈനായി ആശുപത്രികൾ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത്. അതിനു മുമ്പ് രേഖകൾ ഇല്ലാതെയും മറ്റും ഔദ്യോഗിക മരണപ്പട്ടികയിൽ ചേർക്കപ്പെടാതെ പോയ മരണങ്ങളാണിത്.

ഇതു സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ പരിശോധിക്കും. കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളനുസരിച്ച് കോവിഡ് മൂലമെന്ന് കണക്കാക്കപ്പെടേണ്ട മരണങ്ങൾ സംബന്ധിച്ച അപേക്ഷകൾ ഒക്‌ടോബർ 10 മുതൽ സമർപ്പിക്കാം. ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോർട്ടലിലൂടെയും നേരിട്ട് പിഎച്ച്‌സികൾ വഴിയും അപേക്ഷിക്കാം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ, കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.