വാക്സിനെടുത്തവരെ ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി അബുദാബി

കോവിഡ് വാക്സിനെടുത്തവരെ അബുദാബി ക്വാറന്റീനിൽ നിന്ന് ഒഴിവാക്കി. അബുദാബിയിലെത്തുന്ന എല്ലാത്തരം വിസക്കാർക്കും ഈ ആനുകൂല്യം ലഭിക്കും. സെപ്റ്റംബർ അഞ്ചു മുതൽ ഇത് നിലവിൽ വരും. ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

ഗ്രീൻലിസ്റ്റിൽപെടാത്ത രാജ്യങ്ങളിലെ വാക്സിനെടുക്കാത്തവർക്ക് അബുദാബിയിലെത്തിയാൽ 10 ദിവസം ക്വാറന്റീനുണ്ടാകും. ഇവർ രാജ്യത്തെത്തിയാൽ 4, 8 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം. പുതുതായി നൽകിയ വിസകളിൽ യുഎഇ -യിലെത്താൻ ജിഡിആർഎഫ്എ ഐസിഎ അനുമതി ആവശ്യമില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.