കോവിഡ് മരണ നഷ്‌ടപരിഹാരം: അപേക്ഷ ഓൺലൈനിൽ; പണം നേരിട്ട് അക്കൗണ്ടിൽ

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്കുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ പ്രത്യേക പോർട്ടൽ തയ്യാറാക്കുന്നു. ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. നഷ്ടപരിഹാരം നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

ലാൻഡ് റവന്യൂ കമ്മിഷണറേറ്റ് ഐ.ടി. വിഭാഗമാണ് പോർട്ടൽ തയ്യാറാക്കുന്നത്. അപേക്ഷയിൽ അവശ്യപ്പെടേണ്ട വിവരങ്ങൾ സംസ്ഥാന ദുരന്തനിവാരണവകുപ്പ് തയ്യാറാക്കി. പോർട്ടൽ പ്രവർത്തനക്ഷമമായാൽ ഉടൻ അപേക്ഷ ക്ഷണിക്കും. ആശ്രിതർക്ക് സ്വന്തമായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. പോർട്ടൽ പൂർത്തിയായാൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. പുതിയ മാനദണ്ഡങ്ങൾ പ്രകാരം മരണപ്പട്ടികയിൽ കൂട്ടിച്ചേർക്കലുകൾ പൂർത്തിയാക്കിയാലേ നഷ്ടപരിഹാര വിതരണം സുഗമമാകൂ. നഷ്ടപരിഹാരം അവകാശപ്പെടുന്ന ആശ്രിതരുടെ അർഹത വില്ലേജ് ഓഫീസർമാർ പരിശോധിച്ച് അപേക്ഷകൾ തഹസിൽദാർമാർക്കു നൽകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.