ഭിന്നശേഷിക്കാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കും; രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്രം

കോവിഡ് രണ്ടാം തരംഗം ശമിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭിന്നശേഷിക്കാർക്ക് വീടുകളിലെത്തി വാക്സിൻ നൽകും. രാജ്യത്തെ ആകെ കോവിഡ് രോഗികളിൽ 53 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഭിന്നശേഷിക്കാർക്ക് വീടുകളിലെത്തി വാക്സിൻ നൽകാൻ തീരുമാനിച്ചതിലൂടെ രാജ്യത്തെ വാക്സിൻ യജ്ഞത്തിൽ നിർണായകമായ മാറ്റമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വരുത്തിയിരിക്കുന്നത്. വാക്സിൻ യജ്ഞം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിനുള്ള മാർഗനിർദേശം കേന്ദ്രം നേരത്തെ പുറപ്പെടുവിച്ചിരുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തയ്യാറെടുപ്പുകൾ പൂർത്തിയാകുന്ന നിലക്ക് കുത്തിവെപ്പ് ആരംഭിക്കാനാണ് ഇപ്പോൾ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. പ്രായമായവർക്കും ഒപ്പംതന്നെ ഭിന്നശേഷിക്കാർക്കും വാക്സിനേഷൻ വീടുകളിൽ നടത്തിക്കൂടെ എന്ന് വിവിധ ഹൈക്കോടതികൾ സർക്കാരിനോട് ആരാഞ്ഞിരുന്നു.
നിലവിലെ സാഹചര്യത്തിൽ വാക്സിൻ ഉത്പാദനം വർധിച്ചതാണ് സർക്കാരിന്റെ ഈ നയം മാറ്റത്തിന് കാരണം. അടുത്തമാസം ആദ്യത്തോട് കൂടെ തന്നെ ഭിന്നശേഷിക്കാർക്ക് വീടുകളിൽ വാക്സിനേഷൻ യജ്ഞം ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. ഇതുവരെ പ്രായപൂർത്തിയാവരിൽ 66 ശതമാനം പേർ ഒറ്റ ഡോസും 23 ശതമാനം പേർ സമ്പൂർണ വാക്സിനേഷനും പൂർത്തിയാക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.