ഒറ്റഡോസ് വാക്‌സിന്‍ മരണം തടയുന്നതില്‍ 96.6% ഫലപ്രദം: ഐസിഎംആര്‍

കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്. വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

ഏപ്രിൽ മേയ് മാസത്തിലെ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉണ്ടായ മിക്ക മരണങ്ങളും വാക്സിൻ എടുക്കാത്തത് കൊണ്ടാണ്. 2021 ഏപ്രിൽ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങൾ വിശകലനം ചെയ്തു കൊണ്ട് ഐസിഎംആർ ഡയറക്ടർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കോവിഡ് മരണങ്ങൾ കുറക്കാൻ വാക്സിനേഷന് സാധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് രോഗം പടരാതിരിക്കാൻ ആഘോഷങ്ങൾ ചുരുക്കേണ്ടി വരും. ഉത്തരവാദിത്തമുള്ള യാത്രകൾ ജനങ്ങൾ പരിശീലിക്കണമെന്നും ബൽറാം ഭാർഗവ പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വൻ ജനക്കൂട്ടം കണ്ടു വന്നിരുന്നു. ഇത് പരാമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.