കോവിഡ്: കേരളത്തിൽ പുതിയ ഉപവകഭേദം കൂടുന്നു

രാജ്യത്ത് രണ്ടാം കോവിഡ് വ്യാപനം രൂക്ഷമാവാൻ കാരണമായ ഡെൽറ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം കേരളത്തിൽ കൂടിവരുന്നതായി കണ്ടെത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തെ അഞ്ചുജില്ലയിലാണ് ഡെൽറ്റയുടെ ഉപവകഭേദമായ എ.വൈ. 1 കണ്ടെത്തിയത്. ഇത് ആനുപാതികമായി ഏറ്റവും കൂടുതലുള്ളതും കേരളത്തിലാണ്. അതേസമയം, ഇപ്പോഴുള്ള ഡെൽറ്റയെക്കാൾ (ബി.1.617.2) അപകടകാരിയാണോ എ.വൈ. 1 എന്ന് വ്യക്തമായിട്ടില്ല.

ഓഗസ്റ്റിൽ പരിശോധിച്ച 909 സാംപിളുകളിൽ 424 എണ്ണത്തിലും ഡെൽറ്റയുടെ പുതിയ ഉപവകഭേദങ്ങളുടെ (എ.വൈ. 1 മുതൽ എ.വൈ. 25 വരെ) സാന്നിധ്യമുണ്ട്. എന്നാൽ, എ.വൈ. 1 ഒഴികെയുള്ളവയുടെ കൃത്യത സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഗസ്റ്റിൽ എ.വൈ.1 മാത്രം ആറുശതമാനത്തിലേറെയായി. സി.എസ്.ഐ.ആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി.) പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.