കോവിഡ് പ്രതിരോധശേഷി കണക്കെടുക്കാൻ പഠനം

വാക്സിനേഷനിലൂടെയും രോഗം വന്നും എത്രപേർക്ക് കോവിഡ് പ്രതിരോധശേഷി ഉണ്ടെന്നറിയാൻ സംസ്ഥാനത്ത് സീറോ പ്രിവിലൻസ് പഠനം നടത്തും. കോവിഡ് വന്നുപോയവരുടെ വിവരങ്ങൾ കണ്ടെത്താൻകൂടിയാണിത്.

ഇനിയെത്രപേർക്ക് രോഗം വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനും കഴിയും.
തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ഇമ്യൂണോഗ്ലോബുലിൻ ജി (ഐ.ജി.ജി.) ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സിറോ പ്രിവിലൻസ് സർവേയിലൂടെ ചെയ്യുക. കോവിഡ് വന്നുപോയവരിൽ ഐ.ജി.ജി. പോസിറ്റീവായിരിക്കും. ഇവരെ സിറോ പോസിറ്റീവ് എന്നാണ് രേഖപ്പെടുത്തുക.

18 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, അഞ്ചുവയസ്സിനും 17 വയസ്സിനും ഇടയ്ക്കുള്ള കുട്ടികൾ, 18 വയസ്സിനു മുകളിലുള്ള ആദിവാസികൾ, തീരദേശത്തുള്ളവർ, നഗരങ്ങളിലെ ചേരിപ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരിലാണ് പരിശോധന നടത്തുക. ഇതിലൂടെ വിവിധ ജനവിഭാഗങ്ങളുടെയും വാക്സിൻ എടുത്തവരുടേയും സിറോ പോസിറ്റിവിറ്റി കണക്കാക്കാനാവും. രോഗബാധയും മരണനിരക്കും തമ്മിലുള്ള അനുപാതവും അറിയാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.