വാക്സിനെടുത്തവരിൽ കോവിഡ് ബാധിച്ചത് 0.048 ശതമാനം പേർക്ക്

രാജ്യത്ത് ഇതുവരെ വാക്സിനെടുത്തവരിൽ 0.048 ശതമാനത്തിന് മാത്രമാണ് കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര കുടുംബക്ഷേമ ആരോഗ്യമന്ത്രാലയം. 53.14 കോടി ഡോസ് വാക്സിൻ നൽകിയതിൽ ഏകദേശം 2.6 ലക്ഷം ആളുകൾ മാത്രമാണ് രോഗബാധിതരായത്. ഇതിൽ 1.72 ലക്ഷംപേർ ഒരുഡോസ് മാത്രം വാക്സിൻ സ്വീകരിച്ചവരും 87,049 പേർ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരും 87,049 പേർ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരുമാണ്.

രാജ്യത്ത് ഇതുവരെ നൽകിവരുന്ന വാക്സിനുകളായ കോവിഷീൽഡ്, കോവാക്സിൻ, സ്പുട്‌നിക് വി എന്നിവ കോവിഡിനെതിരേ ഫലപ്രദമാണ്. കേരളത്തിൽ വാക്സിൻ സ്വീകരിച്ച 40,000 പേരിൽ കോവിഡ് ബാധയുണ്ടായത് ആരോഗ്യമന്ത്രാലയത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇത്തരം കേസുകളിൽ പകുതിയിലധികവും പത്തനംതിട്ട ജില്ലയിൽനിന്നാണ്.

അതിൽത്തന്നെ രണ്ടുഡോസുകളും സ്വീകരിച്ച 5,042 പേർക്കാണ് കോവിഡ് വീണ്ടും പിടിപെട്ടത്. രാജ്യത്ത് റിപ്പോർട്ടുചെയ്ത ഇത്തരം കേസുകളിൽ 86 ശതമാനത്തിനും ഡെൽറ്റ വകഭേദമാണ് ബാധിച്ചത്. വാക്സിൻ സ്വീകരിച്ച കോവിഡ്ബാധിതരെ എത് വകഭേദമാണ് ബാധിച്ചതെന്നറിയാൻ കേന്ദ്രസർക്കാർ കണക്കെടുപ്പ് കേന്ദ്രസർക്കാർ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.